കലാപരിപാടികളും ഭക്ഷണ ശാലകളും വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ സ്റ്റാളുകളും തന്നെയാണ് ഇത്തവണത്തേയും ഇന്ത്യ ഫെസ്റ്റിന്റെ ഏറ്റവും പ്രധാന ആകര്ഷണങ്ങള്.മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ മുപ്പതിനായിരം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്തോ അറബ് സാംസ്കാരിക പരിപാടികൾക്ക് പുറമെ മാജിക് ഷോ, ഫിലിപ്പിനോ സ്പാനിഷ് സാംബ കലാകാരന്മാരുടെ പ്രകടനങ്ങൾ, സംഗീത നിശ എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറും. ഇതിനു മുന്നോടിയായി ഗായിക ശ്രേയ ഘോഷാൽ നയിക്കുന്ന സംഗീതനിശ ഈ മാസം 16ന് നടക്കും.ഫെസ്റ്റിന്റെ ഭാഗമായി പത്ത് ദിർഹത്തിന്റെ പ്രവേശനകൂപ്പൺ നറുക്കെടുപ്പിൽ വിജയികളാവുന്നവർക്ക് ലാൻസർ കാർ ഉൾപെടെ വിവിധ സമ്മാനങ്ങളും നൽകും.ടിക്കറ്റ് വിതരണോദ്ഘാടനം ചടങ്ങിൽ രമേശ് പണിക്കർ, ഈപ്പൻ മമ്മുട്ടിൽ, രോഹിത് നായർ, വിനോദ് നമ്പ്യാർ, ജേക്കബ് വർഗീസ്, റെയ്ച്ചൽ, ഷിബു, ഗണേശ് ബാബു, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.