ഗയാന: ട്വന്‍റി 20 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ 34 റൺസിന് ന്യൂസീലൻഡിനെ തോൽപ്പിച്ചു. 195 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് 20ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗറാണ് ഇന്ത്യയ്‌ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 51 പന്ത് നേരിട്ട കൗർ 7 ബൗണ്ടറികളുടേയും എട്ട് സിക്സറുകളുടേയും സഹായത്തോടെ 103 റൺസെടുത്തു.
അന്താരാഷ്‌ട്ര വനിതാ ട്വന്‍റി 20 യിൽ ഒരു ഇന്ത്യൻ താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. ജെമീമ റൊഡ്രീഗസ് 59 റൺസെടുത്തു ചെയ്തു.















