ന്യൂഡൽഹി : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള, തന്ത്രി കണ്ഠര് രാജീവര് എന്നിവർക്കെതിരായ കോടതിയലക്ഷ്യ ഹർജികൾക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നൽകിയില്ല.
വിധിയെ എതിർത്തവരുടേത് ക്രിയാത്മക വിമർശനങ്ങളാണെന്നും,വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യ ഹർജികൾ അനുവദിക്കാനാവില്ലെന്നും തുഷാർ മേത്ത വ്യക്തമാക്കി.
സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കാൻ അറ്റോർണി ജനറലിന്റേയോ,സോളിസിറ്റർ ജനറലിന്റെയോ അനുമതി വേണം.ഇതിനായാണ് കോടതിയലക്ഷ്യത്തിനു ഹർജി നൽകാൻ ഡോ.ടി.ഗീനാ കുമാരി, എ.വി.വർഷ എന്നിവരാണ് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാലിന്റെ അനുമതി തേടിയത്.
എന്നാൽ തുടക്കം മുതൽ തന്നെ ഭൂരിപക്ഷത്തിനൊപ്പം എന്ന നിലപാട് സ്വീകരിച്ച അറ്റോർണി ജനറൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെടുകയായിരുന്നു.