കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെ വരിഞ്ഞുമുറുക്കി കേരളം. ബേസിൽ തമ്പിയുടെയും നിധീഷിന്റെയും മികച്ച ബൗളിംഗാണ് കേരളത്തിന് തുണയായത്. 147 റൺസിന് ബംഗാൾ ഓൾ ഔട്ട് ആയി.
ബേസിൽ തമ്പി നാലും എംഡി നിധീഷ് മൂന്നും വിക്കറ്റ് നേടി കളം നിറഞ്ഞപ്പോൾ ബംഗാളിന്റെ അഞ്ച് ബാറ്റ്സ്മാൻമാർ റൺസൊന്നുമെടുക്കാതെ കൂടാരം കയറി. അര്‍ധ സെഞ്ചുറി നേടിയ (53) അനുസ്തൂപ് മജൂംദാറും 40 റണ്‍സെടുത്ത അഭിഷേക് കുമാര്‍ രാമനും മാത്രമാണ് ബംഗാള്‍ ബാറ്റിങ് നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
വെറും നാല് പേർ മാത്രമാണ് ബെഗാൾ നിരയിൽ രണ്ടക്കം കടന്നത്.
രണ്ടു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് എ ആന്റ് ബിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ഒമ്പത് പോയിന്റ് വീതമുള്ള സൗരാഷ്ട്രയും ഗുജറാത്തുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ