ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടം. 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോം ഫൈനലില്‍.
സെമിയില്‍ ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയെ എതിരില്ലാതെ അഞ്ച് പോയിന്റുകള്‍ക്ക് തകര്‍ത്താണ് മേരി കോം ഫൈനലില്‍ എത്തിയത്.
ഫൈനലില്‍ ജയം നേടിയാല്‍ ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടിയ താരമെന്ന റെക്കോഡ് മേരികോമിന് സ്വന്തമാകും. അഞ്ച് സ്വര്‍ണ്ണമാണ് മേരിയുടെ അക്കൗണ്ടില്‍.
2002 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളിലാണ് മുപ്പത്തഞ്ചുകാരിയായ മേരിക്ക് 5 സ്വര്‍ണ്ണത്തിന്റെ നേട്ടം.















