ആന്റിഗ്വ: വനിത ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്തായി. സെമിയില്‍ 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 17.1 ഒാവറില്‍ മറികടന്നു. ഫെെനലില്‍ ഇംഗ്ലണ്ട് ഒാസ്ട്രേലിയയെ നേരിടും
ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ഥാന 34, ജെ.റോഡ്രിഗസ് 26 റണ്‍സും എടുത്തു. ന്യൂസിലന്‍ഡിനെ 34 റണ്‍സിനും ഓസ്‌ട്രേലിയയെ 48 റണ്‍സിനും തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. നാല് മത്സരങ്ങളില്‍ നിന്നും 167 റണ്‍സെടുത്ത ഹര്‍മന്‍ പ്രീതാണ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍.















