മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയുടെ പുനര്‍നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. വിവിധ കാരണങ്ങളാല്‍ ഏറെ നാളായി മുടങ്ങിക്കിടക്കുന്ന 2 ലക്ഷത്തിലേറെ കുടിലുകളുടെ പുനര്‍നിര്‍മാണത്തിനാണ് ഇതോടെ വഴിയൊരുങ്ങിയത്. 22,000 കോടി രൂപയാണ് ഇതിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് 535 ഏക്കറിലായാണ് ചേരി ഉള്ളത്. ഇവിടുത്തെ താമസക്കാരില്‍ അര്‍ഹരായവര്‍ക്ക് സൗജന്യ വീടുകള്‍ നല്‍കുന്നതിന് പുറമെ അവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതും നിര്‍മാണം ഏറ്റെടുക്കുന്നവരുടെ ചുമതലയായിരിക്കും. പുനര്‍ നിര്‍മാണത്തിന് വേണ്ടി ചേരിനിവാസികളെ താത്കാലികമായി മാറ്റിപ്പാര്‍പ്പിക്കാന്‍ മാട്ടുംഗ-മാഹിം മേഖലയില്‍ 107 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.