ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് നിയമ സാധുതയുണ്ടെന്ന് സുപ്രീം കോടതി. വധശിക്ഷയുടെ നിയമ സാധുത പരിശോധിച്ച മൂന്നംഗ ബഞ്ചിലെ രണ്ടു പേര് അനുകൂലിച്ചതോടെയാണ് നിര്‍ണ്ണായക വിധി.
ജസ്റ്റിസുമാരായ കുര്യന് ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് പ്രസ്തുത വിധി പരിശോധിച്ചത്. വധശിക്ഷ നിലനിറുത്തിയാലും സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടാകില്ലെന്ന കുര്യന് ജോസഫിന്റെ വാദത്തെ തള്ളി നിയമ നിര്‍മ്മാണം നടത്തുകയായിരുന്നു. നിയമ കമ്മീഷന്റെ 262 ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ബെഞ്ചിലെ മുതിര്‍ന്ന അംഗമായ ജസ്റ്റിസ് കുര്യന് ജോസഫ് ഇതിനെ എതിര്‍ത്തത്.
ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം വധശിക്ഷനിലനിര്ത്തണമോയെന്ന വിഷയത്തില്‍ വാദപ്രതിവാദങ്ങള്‍ നടക്കെയാണ് നിര്‍ണ്ണായക വിധി. വധശിക്ഷയുടെ കാര്യത്തില്‍ തിരുത്തലുകള്‍ ആവശ്യമില്ലെന്നും അപൂര്‍വ്വം കേസെന്ന പരിഗണന നല്‍കേണ്ടതില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു.