തിരുവനന്തപുരം ; സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് ബിജെപി വിജയിച്ചു. ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ അഞ്ചാം വാർഡും കാവാലം പഞ്ചായത്തിലെ പതിനേഴാം വാർഡും ബിജെപി പിടിച്ചെടുത്തു. യുഡിഎഫിന്റെ സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്.
തകഴി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായ പി.കെ വാസുദേവൻ വിജയിച്ചു. ബിജെപിയുടെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റാണ് വാസുദേവൻ. കാവാലം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി അജിത വിജയിച്ചു.