ലാഹോര്‍: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറില്‍ അക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. നൂറുള്‍ ഹസന് എന്നയാളാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മോട്ടോര്‍ ബൈക്കിലെത്തിയ സംഘം ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. വെടിയേറ്റ നൂറുള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഒരു സ്വകാര്യ വാര്‍ത്ത ചാനലിനായും വാര്‍ത്ത ഏജന്‍സിക്ക് വേണ്ടിയും നൂറുള്‍ ജോലി ചെയ്തിരുന്നു. നൂറുളിന്റെ ക്യാമറാമാനും അക്രമികള്‍ എത്തിയപ്പോള്‍ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈ വര്‍ഷം ഖൈബര്‍ പക്തൂണ്‍ മേഖലയില്‍ മാത്രം അഞ്ച് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.