ഗംഭീർ പാഡഴിച്ചു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗംഭീർ പാഡഴിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2018, 09:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഫേസ്ബുക്കിലൂടെയാണ് ഗംഭീർ വിരമിക്കൽ പ്രഖ്യാപിച്ചത്. 2016 ൽ ആയിരുന്നു ഗംഭീർ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 2007 ലെ ട്വന്‍റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

ഗൗതം ഗംഭീറും പാഡഴിക്കുന്നു…. രാജ്യത്തിനായി ഒരു വിരമിക്കൽ മത്സരത്തിന് കാത്തുനിൽക്കാതെ. സച്ചിൻ ടെൻഡുൽക്കറിനും വീരേന്ദർ സേവാഗിനുമൊപ്പം ഇന്ത്യയുടെ ഓപ്പണിംഗിൽ ബാറ്റിംഗ് നിരയിൽ ഒന്നര പതിറ്റാണ്ട് നീണ്ട കരിയറിന് അവിചാരിതമായി ഒരു വിരാമമിടൽ. ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന ഫോം കാഴ്ചവച്ചിട്ടും ഇന്ത്യൻ നിരയിലേക്ക് സെലക്ടർമാർ പരിഗണക്കാതെ വന്നതോടെയാണ് ഗംഭീ‍ർ പാഡഴിക്കാൻ തീരുമാനിച്ചത്.

ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും മിന്നുന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന കാലഘട്ടത്തിലാണ് ഗംഭീറിന് ടീമിൽ സ്ഥാനം നഷ്ടമായത്. 2011 ലെ ഏകദിന ലോകകപ്പ് ഫൈനലിലെ 97 റൺസടക്കം ഇന്ത്യൻ ജയത്തിന് നിർണ്ണായകമായ ഒട്ടേറെ ഇന്നിംഗ്സുകൾ. 2007 ലെ ട്വന്‍റി 20 ലോകകപ്പിലും മഹാമേരുവായി ഗംഭീർ നിലകൊണ്ടു.

147 ഏകദിന മത്സരങ്ങളിൽ 11 സെഞ്ചുറികളും 34 അർദ്ധ സെഞ്ചുറികളും അടക്കം അടിച്ചുകൂട്ടിയത് 5238 റൺസ്. ടെസ്റ്റിൽ 42 റൺസ് ശരാശരിയോടെ 58 മത്സരങ്ങളിൽ നിന്നും 4154 റൺസ്. ട്വന്‍റി 20 യിലെ 37 മത്സരങ്ങളിൽ ഏഴ് അർദ്ധ സെഞ്ചുറി അടക്കം 932 റൺസ്. രാജ്യാന്തര ക്രിക്കറ്‍റ് കൗൺസിലിന്‍റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 2012 ലും 2014 ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിക്കാനും ഗംഭീറിനായി.

ആന്ധ്രയ്‌ക്കെതിരെ ഫിറോസ് ഷാ കോട്‍ലയിൽ നടക്കുന്ന രഞ്ജി ട്‍രോഫി മത്സരത്തിൽ ഡൽഹിയ്‌ക്കായി വിരമിക്കൽ മത്സരത്തോടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിനോടും ഗംഭീർ വിടപറയും.

https://www.facebook.com/GautamGambhir/videos/2441620749416527/

Share1413
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies