പാകിസ്ഥാനു ഇന്ത്യ നൽകിയ മിന്നൽ പ്രഹരം ,സർജ്ജിക്കൽ സ്ട്രൈക്ക് ഓരോ ഭാരതീയന്റെയും ആ അഭിമാന നിമിഷങ്ങൾ അഭ്രപാളിയിലേക്കെത്തുന്നു. ‘ ഉറി ‘ എന്ന പേരിൽ നവാഗതനായ ആദിത്യ ധർ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലറും പുറത്തിറങ്ങി.
ചിത്രത്തിൽ വിക്കി കൗശലാണ് പ്രധാന വേഷത്തിലെത്തുന്നത്.യാമി ഗൗതം,കൃതി എന്നിവരാണ് മറ്റ് താരങ്ങൾ.2019 ജനുവരി 11 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
അതിർത്തി കടന്ന് പാകിസ്ഥാന്റെ ഭീകരക്യാമ്പുകൾ തകർത്തെറിഞ്ഞ ഇന്ത്യൻ സേനയുടെ ധീരോജ്ജ്വലമായ ദൗത്യമായിരുന്നു ഉറി ആക്രമണത്തിനു നൽകിയ തിരിച്ചടി .അതിർത്തി കടന്ന് പാകിസ്ഥാന്റെ ഭീകരക്യാമ്പുകൾ തകർത്തെറിഞ്ഞ ഇന്ത്യൻ സേനയുടെ ധീരോജ്ജ്വലമായ ദൗത്യം സർജ്ജിക്കൽ സ്ട്രൈക്കിന്റെ ദൃശ്യങ്ങൾ.
ദൗത്യം പൂർത്തിയാക്കി മടങ്ങാനൊരുങ്ങുമ്പോൾ കൂടുതൽ പാക് സൈനികരെത്തിയതും ആക്രമണം ശക്തമായതിനെ കുറിച്ചും സർജ്ജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്ത കമാൻഡോകൾ തന്നെ വിവരിച്ചിരുന്നു.















