വാന്‍കോവര്‍: മുന്‍ നിര ടെക്നോളജി സ്ഥാപനമായ വാവേയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോ കാനഡയില്‍ അറസ്റ്റിലായി.അമേരിക്കയ്ക്ക് കൈമാറുന്നതിനാണ് അറസ്റ്റെന്നാണ് കാനഡയിലെ അധികൃതര്‍ വിശദീകരിക്കുന്നത്.
വാവേയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റെന്‍ ഷെങ്ഫെയുടെ മകളാണ് അറസ്റ്റിലായ മെങ് വാന്‍ഷോ.
മെങ്ങ് എന്തു തെറ്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നാണ് വാവേയുടെ പ്രതികരണം.
അതേസമയം സംഭവത്തില്‍ കാനഡയിലെ ചൈനീസ് എംബസി പ്രതിഷേധം അറിയിച്ചു. അമേരിക്കയും ചൈനയും തമ്മില്‍ ശക്തമായ വ്യാപാരയുദ്ധമാണുള്ളത്. ഇരുകൂട്ടരും ചരക്ക് നീക്കത്തിന് കനത്ത നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇറാനുമായുള്ള ഉപരോധവുമായി ബന്ധപ്പെട്ട ലംഘനത്തിന്റെ പേരില്‍ വാവേയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അമേരിക്കയുടെ നടപടി.