കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇനി മുന്നോട്ടുള്ള യാത്ര സുഗമമാകണമെങ്കിൽ എല്ലാ മത്സരങ്ങളിലും ജയം അനിവാര്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഡേവിഡ് ജയിംസ്. എല്ലാ കളികളും മൂന്നു പോയിന്റ് നേടാനായി തങ്ങളുടേതായ രീതിയിൽ എപ്പോഴും ശ്രമിക്കാറുണ്ടെന്നും ജയിംസ് പറഞ്ഞു. ആദ്യ ഷെഡ്യൂളിലെ അവസാന ഹോം മത്സരത്തിന് മുന്നോടിയായി കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മർദ്ദം സബ്ജെക്റ്റീവ് ആണ്. എല്ലാ കളികളും ഞങ്ങൾക്ക് ജയിക്കേണ്ടതായുണ്ട്. അത് പൂനെ ആയാലും ബെംഗളൂരു ആയാലും. ആത്മവിശ്വാസം ആണ് പ്രെശ്നം എന്ന് ഞാൻ കരുതുന്നില്ല. ഒരു കാര്യം അറിയാം, ജംഷഡ്പൂരിനെപ്പോലുള്ള ഒരു മികച്ച ടീമുമായി നല്ല രീതിയിൽ കളിച്ചതുപോലെ കളിച്ചു വിജയം നേടാനാകാത്തപ്പോൾ അതൊരു കഠിനമായ കളിയാണെന്നോ അല്ലെന്നോ പറയാൻ പാടില്ല.
പൂനെ വളരെ പരുഷമായാണ് കളിക്കുന്നത്. എന്നിട്ടും അവർക്ക് വളരെക്കുറച്ച് സസ്പെന്ഷന്സേ നേരിടേണ്ടി വന്നിട്ടുള്ളൂ. എന്തുകൊണ്ട് അവർക്കു അധികം സസ്പെന്ഷന്സ് കിട്ടുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അവരുടെ ചില രീതികൾ തീർത്തും അപലപനീയമാണ്.
ഫാൻസിനു വേണ്ടത് അവർ ചെയ്യും. പിന്തുണക്കുന്നവർ വരും. സപ്പോർട്ട് ചെയ്യും. കഴിഞ്ഞ ദിവസം നടന്ന കളി മികച്ചതായിരുന്നു. അത് ഫാൻസ് ഇല്ലാതിരുന്നതുകൊണ്ടോ ഉള്ളതുകൊണ്ടു അല്ല. ഫാൻസിനു വേണ്ടത് ചെയ്യാനുള്ള അവകാശം അവർക്കുണ്ട്. എനിക്കതിനുമേൽ ഒരു നിയന്ത്രണവും ഇല്ലെന്നും ഡേവിഡ് ജയിംസ് പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനോട് സമനില വഴങ്ങിയിരുന്നു. എടികെക്കെതിരായ ഒരേയൊരു വിജയത്തിനപ്പുറം മറ്റൊരു വിജയം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് ആയിട്ടില്ല.