ന്യൂഡല്‍ഹി: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തളളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ശബരിമല വിഷയത്തില്‍ ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ ഉടന്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി.
ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.ആര്.രാമന്, ജസ്ററിസ് എസ്.സിരിജഗന്, ഡിജിപി എ.ഹേമചന്ദ്രന് എന്നിവരാണ് നിരീക്ഷക സമിതിയിലുള്ളത്. സമിതി കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിച്ചിരുന്നു.
ഡിസംബര്‍ 15 മുതല്‍ കോടതി അവധിയാണ്. യുവതി പ്രവേശനം സംബന്ധിച്ച ഹര്‍ജികളില്‍ ജനുവരി 23ന് വാദം കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.