രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന് അറിയാം. രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. 8.30 ഓടെ അഞ്ചിടത്തെയും ആദ്യ ഫല സൂചനകള്‍ അറിയാനാകും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസിനും കമാന്‍ഡോകള്‍ക്കും പുറമെ അര്‍ധ സൈനികവിഭാഗവും സുരക്ഷയ്ക്കായി നിലയിറപ്പിക്കും.