ന്യൂഡൽഹി : ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലെ പ്രത്യക്ഷ നികുതി വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15.7 ശതമാനം വർദ്ധനവ്. 6.75 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ പ്രത്യക്ഷ നികുതി വരുമാനം.
നടപ്പ് സാമ്പത്തിക വർഷം മൊത്തം 11.5 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനം നേടാനാകുമെന്നാണ് സർക്കാർ ബജറ്റിൽ കണക്കാക്കിയിരിക്കുന്നത്.നവംബര്‍ വരെ ഇതിന്റെ 48 ശതമാനം സര്‍ക്കാരിന് കണ്ടെത്താനായിട്ടുണ്ട്.
ഏപ്രിൽ-നവംബർ കാലയളവിൽ വിതരണം ചെയ്ത റീഫണ്ടുകൾ 1.23 കോടി രൂപയാണ്.