അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പ്രദർശനത്തിൽ 34 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ കമ്പനികളാണ് പങ്കെടുത്തത് . മൂന്ന് ദിവസം നീണ്ട് നിന്ന പ്രദർശനത്തിൽ ഭക്ഷണ നിർമ്മാണ രംഗങ്ങളിലെ നൂതന രീതികൾ, ഉപകരണങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഭക്ഷ്യ പാനീയങ്ങൾ എന്നിവയെല്ലാം പ്രദർശിപ്പിച്ചു .യു.എ.ഇക്ക് പുറമേ ഇന്ത്യ, കൊറീയ,ജപ്പാൻ ശ്രീലങ്ക, മൊറോക്കോ, തായ് ലന്റ്, ഉക്രൈൻ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരാണ് തനത് ഭക്ഷണപദാർത്ഥങ്ങളും പുത്തൻ കണ്ടെത്തലുകളും നിർമ്മാണ രീതികളുമായി സിയാലിൽ പങ്കെടുത്തത്. അബുദാബിയിലെ വിവിധ ഫാമുകളിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളും ജൈവപച്ചക്കറികളും, പാൽ, പാലുല്പന്നങ്ങളും മേളയിലിടം നേടി.സന്ദർശകർക്ക് പാചകക്കൂട്ടുകളും പാചകരീതികളും നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള സൗകര്യവും മേളയിലുണ്ടായിരുന്നു. അബുദാബി ഭക്ഷ്യസുരക്ഷാ വകുപ്പ്, ചേംബർ ഓഫ് കൊമേഴ്സ്, ഫാർമേഴ്സ് സർവ്വീസ് സെന്റർ, ബിസിനസ് സെന്റർ തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളും സിയാലിന്റെ ഭാഗമായി .
—
Shins Sebastian