ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ ബ്രേക്ക് ത്രൂ ടേബിള്‍ ടെന്നീസ് സ്റ്റാര്‍ പുരസ്കാരം ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക്.
ആദ്യമായാണ് ഒരു ഇന്ത്യാക്കാരി ഈ പുരസ്കാരത്തിന് അര്‍ഹയാകുന്നത്. ബുധനാഴ്ച ഇഞ്ചിയോണില്‍ നടന്ന ചടങ്ങില്‍ മണിക ബത്ര അവാര്‍ഡ് ഏറ്റുവാങ്ങി.
ഈ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും മണിക ബത്ര നേടിയിരുന്നു.
തനിക്ക് പിന്തുണ നല്‍കിയതിന് കായിക വകുപ്പിനും ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യക്കും നന്ദി പറയുന്നതായി മണിക ട്വിറ്ററില്‍ കുറിച്ചു.
Thank you @ittfworld for acknowledging my efforts and giving me the Breakthrough Star Award 2018. Thanks to @sandeepgupta_tt @MorSubodh @ttfitweet @Media_SAI @IndiaSports @IndianOilcl, my family and all well-wishers for all the support. I will continue to keep striving forward🙏 pic.twitter.com/NxCL9fIhuL
— Manika Batra (@manikabatra_TT) December 12, 2018