കുവൈറ്റ് സിറ്റി : മലയാളി മോംസ് മിഡില്‍ ഈസ്റ്റ് കുവൈറ്റ് ചാപ്റ്റര്‍ ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് സ്തനാര്‍ബുദ ബോധവത്കരണ പരിപാടിയുടെ രണ്ടാം ഘട്ടം സംഘടിപ്പിച്ചു.
കുവൈറ്റ് ക്യാന്‍സര്‍ കണ്ട്രോള് സെന്ററിലെ ഡോ.സുസോവന സുജിത് നായര്‍ സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിച്ചു ചികിത്സിക്കുന്നതിനെക്കുറിച്ചും എങ്ങനെ തടയാം എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. ഡോ.സരിത, ഡോ.സതീജ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ഫഹാഹീല്‍ ഷിഫാ അല്‍ ജസീറയില്‍ നടന്ന പരിപാടിയില്‍ ഷിഫ അല്‍ ജസീറ ജനറല്‍ മാനേജര്‍ റസ് വാന്‍ അബ്ദുല്‍ ഖാദര്‍, മലയാളി മോംസ് അംഗങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. എം.എം.എം.ഇയുടെ സാരഥികളായ അമൃത അമല്‍, ദില്‍ന ഷനോജ്, സാബിറ ഷബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.