പെർത്ത്: പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പ്രതിരോധത്തിൽ. 287 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 112 റൺസ് എന്ന നിലയിലാണ്. 98 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്‌ക്ക് അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായി.
ലോകേഷ് രാഹുൽ റൺസൊന്നുമെടുക്കാതെയും പൂജാര നാലും നായകൻ വിരാട് കോഹ്‍ലി 17 ഉം അജിങ്ക്യ രഹാനെ 30 ഉം റൺസ് എടുത്ത് പുറത്തായി. 24 റൺസുമായി ഹനുമ വിഹാരിയും 9 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. ഇനി ബാറ്റുചെയ്യാനുള്ളത് ബൗളർമാരാണ്. അതിനാൽ തന്നെ ഇവരുടെ പ്രകടനമാണ് ഇനി നിർണായകം.
43 റൺസിന്‍റെ ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 243 റൺസിന് പുറത്തായിരുന്നു. 6 വിക്കറ്റെടുത്ത പേസ് ബൗളർ മുഹമ്മദ് മുഹമ്മദ് ഷമിയുടെ ബൗളിംഗാണ് ഓസീസിനെ തകർത്തത്.ഒരു ഘട്ടത്തിൽ 190/4 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയ്‌ക്ക് 54 റൺസെടുക്കുന്നതിനിടയ്‌ക്കാണ് അവസാന 6 വിക്കറ്റുകൾ നഷ്ടമായത്.
അതേസമയം, ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കായി മായങ്ക് അഗർവാളിനെയും ഹാർദ്ദിക് പാണ്ഡ്യയേയും ടീമിൽ ഉൾപ്പെടുത്തി.















