അടുത്ത വര്ഷം ഏപ്രിലിൽ ആകും മിഡിൽ ഈസ്റ്റിൽ നിന്നും തിരഞ്ഞെടുത്ത 45 ചിത്രങ്ങളുടെ പ്രദർശനവും ഗ്രാൻഡ് ഫിനാലെയും നടക്കുക.നിക്കോൺ മിഡിൽ ഈസ്റ്റുമായി ചേർന്നാണ് ഹ്രസ്വ ചിത്ര പ്രദർശനവും, മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജൂറി തിരഞ്ഞെടുക്കുന്ന 15 സംവിധായകർക്ക് മത്സരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ നിർമിക്കാൻ ആവശ്യമായ ക്യാമറ ഉൾപ്പടെയുള്ള സാങ്കേതിക സഹായം നിക്കോൺ ലഭ്യമാക്കും. യു എ ഇ, കുവൈറ്റ്, ഒമാൻ, ബഹറിൻ, സൗദി അറേബ്യാ എന്നിവടങ്ങളിൽ നിന്നുള്ള സംവിധായകരുടെ ഉൾപ്പടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഇരുപത്തിനായിരം ദിർഹത്തിലേറെ വിലവരുന്ന പുരസ്കാരങ്ങളാണ് വിജയികൾക്ക് ലഭിക്കുന്നത്. ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടറും നടനുമായ രവീന്ദ്രൻ, നിക്കോൺ മിഡിൽ ഈസ്റ്റ് എം ഡി നരേന്ദ്രമേനോൻ, ഗ്രാൻഡ് സ്റ്റോർ ജി എം ഷാജി ഷണ്മുഖ എന്നിവർ പങ്കെടുത്തു.