മെൽബൺ: മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 7 വിക്കറ്റിന് 437 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെ ഇന്നിംഗ്സാണ് ടീം ഇന്ത്യയ്ക്ക് തുണയായത്. പൂജാര 106 റൺസ് എടുത്ത് പുറത്തായി. പൂജാരയുടെ ടെസ്റ്റ് കരിയറിലെ പതിനേഴാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ച്വറിയാണ്.
നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അർദ്ധ സെഞ്ചുറി നേടി. ടെസ്റ്റ് മത്സരങ്ങളിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ താരമായി കോഹ്ലി. 2002 ലെ രാഹുൽ ദ്രാവിഡിന്റെ നേട്ടമാണ് ഇതോടെ പഴങ്കഥയായത്.
ഒന്നാംഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ, രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 8 റൺസ് എടുത്തിട്ടുണ്ട്.