ദുബായ്: AFC ഏഷ്യൻ കപ്പ് ഫുട്ബോൾ 2019 ന് വേണ്ടിയുള്ള 23 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ആണ് ടീമിനെ പ്രഖ്യാപിച്ചത്. ജനുവരി അഞ്ചിനാണ് മത്സരങ്ങൾ ആരംഭിക്കുക.
അവസാന ലിസ്റ്റിൽ ഉൾപ്പെട്ട 23 കളിക്കാരിൽ 22 പേരും ഇന്ത്യൻ സൂപ്പർ ലീഗിൽ ഉൾപ്പെട്ടവർ ആണ്. ഐ ലീഗിൽ ഉൾപ്പെട്ട സലാം രഞ്ജൻ സിംഗ് മാത്രമാണ് സൂപ്പർ ലീഗിന് പുറത്തു നിന്നുള്ള ഒരേയൊരു താരം.
ടീം:
ഗോൾകീപ്പർസ്: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, വിശാൽ കൈത്
ഡിഫെൻഡേർസ്: പ്രീതം കോട്ടൽ, ലാൽരുത്താര, സന്ദേശ് ജിംഗൻ, അനസ് എടത്തൊടിക, സലാം രഞ്ജൻ സിംഗ്, സാർത്ഥക് ഗോല്യ്, സുഭാശിഷ് ബോസ്, നാരായൺ ദാസ്
മിഡ്ഫീൽഡർസ്: ഉദാന്ത സിംഗ്, പ്രോനായ് ഹാൽഡർ, റൗളിന് ബോർഗ്സ്, അനിരുദ്ധ് താപ്പ, ജർമൻപ്രീത് സിംഗ്, ആഷിഖ് കുരുണിയൻ, ഹാലിച്ചരൻ നർസാറി, ചാങ്തെ, വിനീത് റായ് , ജാക്കിചന്ദ് സിംഗ്
ഫോർവേഡ്സ്: സുനിൽ ഛേത്രി, ജെജെ ലാൽപെഖ്ലുവാ , സുമീത് പാസ്സി