Sports

മെൽബൺ ടെസ്റ്റ്; ഓസിസിന് 399 റൺസ് വിജയലക്ഷ്യം 

മെൽബൺ: മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 399 റൺസ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റിന് 54 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എട്ട് വിക്കറ്റിന് 106 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു.

മായങ്ക് അഗർവാൾ 42 ഉം ഋഷഭ് പന്ത് 33 ഉം റൺസ് എടുത്തു പുറത്തായി. ഇന്ത്യൻ നിരയിൽ നായകൻ വിരാട് കോഹ്‍‍‍ലി അടക്കം അഞ്ച് ബാറ്റ്സ്മാന്മാർക്ക് രണ്ടക്കം കാണാനായില്ല. 27 റൺസ് വഴങ്ങി പാറ്റ് കമ്മിൻസ് ആറ് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഓപ്പണർ അരോൺ ഫിഞ്ചിന്‍റെ വിക്കറ്റ് നഷ്ടമായി.

നേരത്തെ, ഒന്നാം ഇന്നിംഗ്സിൽ ഏഴുവിക്കറ്റിന് 443 റൺസ് എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കണിശതയാർന്ന ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 33 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത ബൂമ്ര ഓസിസിന്റെ മദ്ധ്യനിരയും വാലറ്റവും തകർത്തപ്പോൾ 2 വിക്കറ്റുകൾ നേടി രവീന്ദ്ര ജഡേജയും പിന്തുണ നൽകി. മുഹമ്മദ് ഷമിയും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റ് വീതം നേടി.

689 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close