മെൽബൺ: മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ജയത്തിനരികെ ഇന്ത്യ. 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ നാലാം ദിനം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റിന് 258 റൺസ് എന്ന നിലയിലാണ്. വാലറ്റത്തെ കൂട്ടുപിടിച്ച് പാറ്റ് കമ്മിൻസ് നടത്തിയ ചെറുത്തുനിൽപ്പാണ് ഓസിസിനെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്.
പുറത്താകാതെ 61 റൺസ് എടുത്ത കമ്മിൻസിനൊപ്പം ആറ് റൺസ് എടുത്ത നഥൻ ലിയോണാണ് ക്രീസിൽ. ഷോൺ മാർഷ് 44 ഉം ട്രവിസ് ഹെഡ് 34 ഉം റൺസ് എടുത്തു. രവീന്ദ്ര ജഡേജ മൂന്നും ജസ്പ്രിത് ബൂമ്രയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഒരു ദിവസത്തെ കളി ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ മതി.