യു എ ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നായി ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ഉത്സവത്തിൽ പങ്കെടുത്തത്. അൽ ഐനിലെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണ് മഹോത്സവം സംഘടിപ്പിച്ചത്.തത്വമസി പൊരുളിന്റെ കീർത്തനങ്ങൾ പാടി, ശരണം വിളിച്ച് പതിനായിരക്കണക്കിന് ഭക്തർ ഒത്തുചേർന്നപ്പോൾ അൽ ഐൻ മറ്റൊരു പൂങ്കാവനമായി മാറി.അയ്യപ്പ മഹോത്സവത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾ ,പേട്ടതുള്ളൽ ,പടയണി,പഞ്ചവാദ്യം തുടങ്ങിയവ നടന്നു. മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ ഗോശാല വാസുദേവൻ നമ്പൂതിരി മുഖ്യ ആചാര്യനായിരുന്നു. മഹോത്സവത്തിൽ പങ്കു കൊള്ളാൻ പുലർച്ചെ മുതൽ എല്ലാ എമിറേറ്റുകളിൽ നിന്നും അൽ ഐനിലേക്ക് ഭക്തജങ്ങളുടെ പ്രവാഹമായിരുന്നു.ആദ്യമായാണ് അൽ ഐനിൽ ഇത്രയും വിപുലമായ അയ്യപ്പ മഹോത്സവം സംഘടിപ്പിക്കുന്നത്.പുലർച്ചെ ആറുമണിക്കാരംഭിച്ച ഉത്സവപരിപാടികൾ വൈകിട്ട് വരെ നീണ്ടു നിന്നു.