മെൽബൺ: മെൽബണിൽ ഇന്ത്യ ചരിത്രം ജയം സ്വന്തമാക്കിയപ്പോൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഒരു നേട്ടത്തിനർഹനായി. ഇന്ത്യക്കുവേണ്ടി ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ ആളുകളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. 38 വർഷം പഴക്കമുള്ള റെക്കോർഡാണ് പന്ത് തിരുത്തിയത്. പരമ്പരയിൽ ഇതുവരെ 20 പേരെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇതുവരെ പുറത്താക്കിയത്.
സയിദ് കിര്‍മാണി (1980) നരേന് തംഹാനെ (1955) എന്നിവരാണ് ഇതിനുമുമ്പ് ഇന്ത്യയ്ക്കായി ഒരു പരമ്പരയില്‍ കൂടുതല്‍ പേരെ പുറത്താക്കിയ കീപ്പര്‍മാര്‍.
ഇതിന് പുറമെ അരങ്ങേറ്റ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ പട്ടികയിലും പന്ത് മുന്നിലാണ്. മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹഡിനൊപ്പം 42 പേരെ പുറത്താക്കിയാണ് പന്ത് ഒന്നാം സ്ഥാനത്തുള്ളത്.
പരമ്പരയിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്.