സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നാല് വിക്കറ്റിന് 303 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 622 റൺസ് എടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ഏഴ് റൺസ് അകലെ ചേതേശ്വർ പൂജാരയ്ക്ക് ഡബിൾ സെഞ്ചുറി നഷ്ടമായി. 193 റൺസ് എടുത്ത പൂജാര നേഥൻ ലിയോണിന്റെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഋഷഭ് പന്ത് പുറത്താകാതെ 159 ഉം രവീന്ദ്ര ജഡേജ 81 ഉം റൺസ് എടുത്തു. ഓസീസിനു വേണ്ടി നേഥൻ ലിയോൺ 4 വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ്
നഷ്ടം കൂടാതെ 24 റൺസ് എടുത്തിട്ടുണ്ട്.