ദുബായ്: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. തായ്ലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. പ്രാദേശിക സമയം വൈകുന്നേരം 5.30ന് അബുദബി അൽ നഹ്യാൻ സ്റ്റേഡിയത്തിലാണ് മത്സരം.
സുനിൽ ഛേത്രിയുടെ നേതൃത്വത്തിലിറങ്ങുന്ന ടീമിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സന്ദേശ് ജിങ്കാനും അനസ് എടത്തൊടികയുമുണ്ട് ഇവർക്ക പുറമെ, മലയാളി താരം ആഷിഖും ടീമിലുണ്ട്. തായ്ലൻഡുമായുള്ള മത്സരത്തിന് ശേഷം ഗ്രൂപ്പ് എയിൽ യുഎഇ, ബഹ്റൈൻ എന്നീ ടീമുകളുമായും ഇന്ത്യ ഏറ്റുമുട്ടും. ജനുവരി 10, 14 തീയതികളിലാണ് ഇന്ത്യയുടെ മത്സരങ്ങൾ.
അതേസമയം, ടൂർണമെന്റിലെ ഉദ്ഘാടന മത്സരം സമനിലയിൽ കലാശിച്ചു. യുഎഇയും ബഹ്റൈനും തമ്മിലുള്ള മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.