അജ്മാൻ ക്രൗൺ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എൻ എസ് എസ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
മന്നം ജയന്തി, ഓണം, പുതുവത്സരാഘോഷങ്ങൾ സംയുക്തമായാണ് ഇത്തവണ ഷാർജ എൻ എസ് എസ് സംഘടിപ്പിച്ചത്. അജ്മാൻ ക്രൗൺ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുന്നൂറിലേറെ എൻ എസ് എസ് കുടുംബാംഗങ്ങൾ പങ്കെടുത്തു. ശബരിമലയിലെ ആചാര ലംഘനത്തിന് കൂട്ട് നിൽക്കുന്ന സർക്കാരിനോടുള്ള പ്രതിഷേധവും, ആചാര സംരക്ഷണത്തിനായി എൻ എസ് എസ് നേതൃത്വം കൈകൊണ്ട നിലപാടിനോടുള്ള ഐക്യദാർഢ്യവും പരിപാടിയുടെ ഉത്ഘാടനസഭയിൽ പ്രഖ്യാപിച്ചു. കുട്ടികളും, മുതിർന്നവരും ഉൾപ്പടെയുള്ള എൻ എസ് എസ് കുടുംബാംഗങ്ങൾ ഒരുക്കിയ കലാവിരുന്നും വരവേൽപ്പ് എന്ന് പേരിട്ട പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. ഷാർജ എൻ എസ് എസ് ഘടകം പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനം ടി വി മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പള്ളി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. റെഡി റ്റു വൈറ്റ് സ്ഥാപക ശില്പ നായർ മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് ഷാർജ ഘടകം സെക്രട്ടറി സതീഷ് സ്വാഗതവും, പ്രോഗ്രാം ജനറൽ കൺവീനർ ലാൽ ഭാസ്കർ നന്ദിയും പറഞ്ഞു.