ഷിംല: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ക്വാർട്ടറിൽ. നിർണായക മത്സരത്തിൽ ഹിമാചൽ പ്രദേശിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. 297 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിലാണ് കേരളം മറികടന്നത്.
297 റൺസ് വിജയലക്ഷ്യം 67 ഓവറിൽ കേരളം മറികടന്നു. വിനൂപ്, സച്ചിൻ ബേബി, സഞ്ജു വി സാംസൺ എന്നിവരുടെ അർദ്ധ സെഞ്ചുറികളാണ് കേരളത്തിന് നാടകീയ ജയം സമ്മാനിച്ചത്. വിനൂപ് 96 ഉം സച്ചിൻ ബേബി 92 ഉം റൺസ് എടുത്ത് പുറത്തായി. സഞ്ജു 53 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു.
സീസണിലെ നാലാം ജയം നേടിയ കേരളം തുടർച്ചയായ രണ്ടാം തവണയാണ് ക്വാർട്ടർ ബർത്ത് ഉറപ്പിക്കുന്നത്.