പാക് മണ്ണിൽ ഇന്ത്യ നടത്തിയ സംഹാര താണ്ഡവത്തിന്റെ കഥ പറയുന്ന ഉറി ദ സർജിക്കൽ സ്ട്രൈക്ക് നാളെ തിയേറ്ററുകളിലെത്തും. നവാഗതനായ ആദിത്യ ധർ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറുകളും ടീസറുകളും ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.
ചിത്രത്തിൽ വിക്കി കൗശൽ, യാമി ഗൗതം, കൃതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഭീകരതക്കെതിരെ പോരാടുന്നതിനായി സൈന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ച താൻ സേനയ്ക്ക് നൽകുന്ന സമർപ്പണമാണ് ഉറി സിനിമ എന്ന് സംവിധായകൻ ആദിത്യ ധർ നേരത്തെ വ്യക്തമാക്കിയിരുന്നു. കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച ഞാൻ നേരിട്ട് അനുഭവിച്ചതാണ് പാക് ഭീകരതയുടെ കൊടും ക്രൂരതകൾ, മറക്കാനാകുന്നില്ല.
ചിത്രത്തിന്റെ നിർമ്മാണത്തിലേയ്ക്ക് കടക്കുമ്പോൾ ആകെയുണ്ടായിരുന്ന വെല്ലുവിളി ഇന്ത്യൻ സേനാംഗങ്ങളായി എടുക്കുന്ന അഭിനേതാക്കളെ കുറിച്ചായിരുന്നു. രാജ്യത്തിന്റെ അഭിമാനമാകാൻ പോകുന്നവർ,അതിനായി തന്റെ സങ്കൽപ്പത്തിൽ ഉള്ളവരെ തന്നെ കണ്ടെത്തി. ഒടുവിൽ ചിത്രം പൂർത്തീകരിച്ചപ്പോൾ ഒന്നു മനസ്സിലായി പാക് മണ്ണിൽ ഇന്ത്യൻ സൈനികർ നടത്തിയത് ഒരു പോരാട്ടമായിരുന്നില്ല, മറിച്ച് സംഹാരം തന്നെയായിരുന്നുവെന്നും ആദിത്യ ധർ പറഞ്ഞിരുന്നു.