ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, എഫ് ഓ ഐ ഇവന്റസിന്റെ സഹകരണത്തോടെ സ്വാമി വിവേകാനന്ദന്റെ 156 മത് ജന്മവാര്ഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 11 ന് വൈകിട്ട് 6.30 ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കും. രാമകൃഷ്ണ മിഷൻ യു എ ഇ കോ ഓർഡിനേറ്റർ അമിത്വാ ഗിരി മുഖ്യപ്രഭാഷണം നടത്തും. ദേശഭക്തിഗാനം, സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ അധികരിച്ചുള്ള ദൃശ്യശില്പം എന്നിവയും ഉണ്ടാകും