എസ് എൻ ഡി പി യു എ ഇ യുടെ സെൻട്രൽ കമ്മറ്റി യുടെ നേതൃത്വത്തിൽ ഒൻപതാമത് ശിവഗിരി തീർത്ഥാടന സംഗമം നടന്നു. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറു കണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു.
എസ് എൻ ഡി പി യോഗത്തിന്റെ യു എ ഇ ഘടകമായ സേവനം സംഘടിപ്പിച്ച എൺപത്താറാമത് ശിവഗിരി തീർത്ഥാടന സംഗമം ശിവഗിരി തീർത്ഥാടന പദയാത്രയോടെയാണ് ആരംഭിച്ചത്. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ പങ്കുകൊള്ളുവാൻ യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി നിരവധി പേർ എത്തിച്ചേർന്നിരുന്നു. 51 വനിതകൾ ചേർന്ന് ആലപിച്ച ദൈവദശകത്തോടെയാണ് സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. സേവനം സെൻട്രൽ കമ്മറ്റി അധ്യക്ഷൻ എം കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഡി ജി പി ടി പി സെൻകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എസ് എഫ് സി ഗ്രൂപ്പ് ചെയർമാൻ കെ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ തീർഥാടന സന്ദേശം നൽകി. ആലുവ അദ്വൈതാശ്രമം മഠത്തിപതി ശിവസ്വരൂപാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് കലാപരിപാടികളും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള സമ്മാനദാനവും നടന്നു. സേവനം സെൻട്രൽ കമ്മറ്റി സെക്രട്ടറി കെ എസ് വാചസ്പതി, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, ശിവദാസൻ പൂവാർ, ഷൈൻ കെ ദാസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർച്ചയായി ഒൻപതാം വർഷമാണ് എസ് എൻ ഡി പിയുടെ യു എ ഇ ഘടകം ശിവഗിരി തീർത്ഥാടന സംഗമം സംഘടിപ്പിക്കുന്നത്.