Life

മാനസികാവസ്ഥയ്ക്ക് മികവേകാം: അറിയാം സെറോറ്റോനിന്‍ ഹോര്‍മോണിനെക്കുറിച്ച്

എസ്.കെ ശാരിക

2020 തോടുകൂടി ലോകത്തിലെ പകുതി പേര്‍ നേരിടുന്ന പ്രശ്‌നം വിഷാദരോഗമാകുമെന്നുള്ള പഠനങ്ങള്‍ യുഎസ് ആരോഗ്യ വകുപ്പ് അടുത്തിടെ പുറത്ത് വിട്ടിരുന്നു. വിഷാദരോഗത്തിലേയ്ക്ക് ഒരു വ്യക്തി എത്തിച്ചേരുന്നതിന് പലതാണ് കാര്യം. വര്‍ത്തമാന ജീവിതത്തില്‍ അനുഭവപ്പെടുന്ന നൈരാശ്യങ്ങള്‍ പലതും ഒരു വ്യക്തിയെ ഉത്കഠാകുലരാക്കുന്നു. സ്വസ്ഥമായ മാനസികാവസ്ഥയും അന്തരീക്ഷവും ഒരു വ്യക്തിയുടെ അവകാശമാണ്.

എന്നാല്‍ ദൈനംദിന ജീവിതത്തിലനുഭവപ്പെടുന്ന സംഘര്‍ഷങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയും ഒരു വ്യക്തിയെ ഉത്കണ്ഠാകുലരാക്കും. മനസിന്റെ ഇത്തരം പ്രവര്‍ത്തനത്തെ ബാധിക്കുന്ന പലതരം ഹോര്‍മോണുകളുണ്ട്. ഇതിലൊന്നാണ് മനസ്സും ശരീരവും സന്തോഷാവസ്ഥയില്‍ ഇരിക്കുമ്പോള്‍ ഉത്പാദിക്കുന്ന ഹോര്‍മോണാണ് സെറോറ്റോനിന്‍. ശരീരത്തിലെ ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനത്തിന് ഈ ഹോര്‍മോണ്‍ വഹിക്കുന്ന പങ്ക് പറഞ്ഞറിക്കാനാകാത്തതാണ്. ഭക്ഷണം ദഹിക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും വരെ ഈ ഹോര്‍മോണ്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. എല്ലുകളുടെ പ്രവര്‍ത്തനത്തിനും ബലമുള്ള അസ്ഥികള്‍ രൂപപ്പെടാനും ഇത് സഹായിക്കുന്നു.

സെറോറ്റോനിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന ഭക്ഷണവസ്തുക്കള്‍ നമുക്ക് പരിചയപ്പെടാം.

നമ്മള്‍ എന്താണെന്നുള്ളതിന്റെ നിര്‍വചനം നാം കഴിക്കുന്ന ഭക്ഷണമാണ്. ജങ്ക് ഫുഡും എണ്ണയില്‍ വറുത്ത ഭക്ഷണവും ഡിപ്രഷന്‍ വിളിച്ചു വരുത്തും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു.സെറോറ്റോനിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ച് അറിയാം.

ടോഫു

സോയയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടോഫു പോഷങ്ങളാല്‍ സമൃദ്ധമാണ്. ടോഫുവില്‍ നിന്നും നേരിട്ട് സെറോറ്റോനിന്‍ ഉത്പാദിപ്പിക്കപ്പെടില്ലെങ്കിലും ഇത് ഹോര്‍മോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.

സാല്‍മണ്‍

മത്സ്യഭുക്കുകള്‍ക്ക് സന്തോഷിക്കാം. ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമൃദ്ധമായ സാല്‍മണ്‍ മത്സ്യം, കേരളത്തില്‍ ചൂരയെന്ന പേരിലാണ് പരിചിതം. ഒമേഗ സെരോറ്റോനിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കുന്നു.

നട്‌സ്

ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമൃദ്ധമാണ് നട്‌സുകള്‍. ആല്‍മണ്ട്‌സ്, അണ്ടിപ്പരിപ്പ്, പിസ്ത, വാല്‍നട്‌സ് തുടങ്ങിയവ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വഹിക്കുന്ന പങ്ക് അനിര്‍വചനീയമാണ്.

യുഎസിന്റെ റിസേര്‍ച്ച് വിങ്ങ് രണ്ട് വിഭാഗം ആള്‍ക്കാരെ നിരീക്ഷിച്ചതില്‍ എട്ട് ദിവസം തുടര്‍ച്ചയായി വാല്‍നട്‌സ് കഴിച്ചവര്‍ക്ക് മാനസികാവസ്ഥാ വ്യതിയാനങ്ങള്‍ കുറവാണെന്ന് കണ്ടെത്തി. അതിനാല്‍ വിവിധ നട്‌സുകള്‍ തുടര്‍ച്ചയായി കഴിക്കുക.

വിത്തുകള്‍

ഭക്ഷ്യയോഗ്യമായ വിത്തുകള്‍ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്. മത്തങ്ങ, തണ്ണിമത്തന്‍, ഫ്‌ളാക്‌സ്, എള്ളുകള്‍, ബേസില്‍ തുടങ്ങിയ വിത്തുകള്‍ സെറോറ്റോനോനിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ടര്‍ക്കി

ടര്‍ക്കി അമിനോ ആസിഡിനാലും കാര്‍ബോഹൈഡ്രേറ്റ്‌സിനാലും സമ്പന്നമാണ്. തലച്ചോറില്‍ സെറോറ്റോനോനിന്റെ ഉത്പാദനത്തിനം വേഗത്തിലാക്കുന്നു. ഇത് മാനസിക സന്തോഷത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പകല്‍ സമയത്ത് അനുഭവപ്പെടുന്ന ക്ഷീണം അകറ്റി ഉന്മേഷമേകുന്നു.

ഇലക്കറികള്‍

ശരീരത്തിലെ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ ഇലക്കറികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. നാരുകളാലും ഫാറ്റി ആസിഡുകളാലും സമൃദ്ധമാണ് ഇലക്കറികള്‍. ചീര, പാലക്, ലെറ്റൂസ് തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ഹോര്‍മോണ്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു.

പാല്‍

രാത്രിയില്‍ ഒരു കപ്പ് ചൂട് പാല്‍ സ്വസ്ഥമായ ഉറക്കം പ്രദാനം ചെയ്യുന്നു. സെറോറ്റോനിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ക്ഷീണം മാറി ഫ്രഷായ അവസ്ഥ നല്‍കുന്നു.

മുട്ട

സമീകൃത ആഹാരമായ മുട്ട പ്രോട്ടീനും അമിനോആസ്ഡുകളും ഫാറ്റി ആസിഡുകളും ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.

വെണ്ണ

പാലുല്‍പന്നമായ വെണ്ണ പ്രോട്ടീനാലും ഫാറ്റിനാലും സമൃദ്ധമാണ്. മിതമായ അളവിലുള്ള ഉപയോഗം ആരോഗ്യം നല്‍കുന്നു.

പഴങ്ങള്‍

പ്ലം, മാങ്ങ, പൈനാപ്പിള്‍, കിവി, തുടങ്ങിയ ഭക്ഷണത്തില്‍ സെറോറ്റോനിന്റെ അളവ് വളരെക്കൂടുതലാണ്. കൂടാതെ ടൊമാറ്റോ അവക്കാഡോ എന്നിവയും ഹോര്‍മോണ്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു.

പോപ്പ് കോണ്‍

പോപ്പ്‌കോണില്‍ സെറോറ്റോനിന്റെ സാന്നിധ്യമുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ്‌സ് സെറോറ്റോനിന്റെ ഒഴുക്കിനെ പ്രേരിപ്പിക്കുന്നു.

ശരീരത്തില്‍ സെറോറ്റോനിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയുന്നു. സെറോറ്റോനിന്റെ വ്യതിയാനം ഉത്കണ്ഠ, സമ്മര്‍ദ്ദം തുടങ്ങിയ മാനസികാവസ്ഥയെ ബാധിക്കുന്നു.

അതിനാല്‍ വിഷാദരോഗത്തിലേക്ക് വഴുതി വീഴാതിരിക്കാന്‍ യോഗ, ധ്യാനം, വ്യായാമം, കൗണ്‍സിലിംഗ്, മ്യൂസിക് തെറാപ്പി തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്.

സെറോട്ടിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശരീരത്തിലെ നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുകയും, മസാജ്, അക്യൂപഞ്ചര്‍, ലൈറ്റ് തെറാപ്പി അഥവാ ഫോട്ടോ തെറാപ്പി എന്നിവയും അവലംബിക്കാവുന്നതാണ്.

262 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close