വേദനയോടെ വിരമിക്കുന്നു; ഇതാണ് ഉചിതമായ സമയം: അനസ് എടത്തൊടിക
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വേദനയോടെ വിരമിക്കുന്നു; ഇതാണ് ഉചിതമായ സമയം: അനസ് എടത്തൊടിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2019, 12:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന് പിന്നാലെ മലയാളി താരം അനസ് എടത്തൊടികയും ഇന്ത്യൻ ടീമിൽനിന്ന് പടിയിറങ്ങുന്നു. എഎഫ്സി കപ്പിൽ നിന്നും ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേയ്‌ക്ക് വഴിയൊരുക്കാൻ വേണ്ടിയാണ് ഹൃദയഭേദകമായ ഈ തീരുമാനം വേദനയോടെ എടുക്കുന്നതെന്ന് അനസ് പറഞ്ഞു.

വളരെയധികം വേദനയോടെയാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ഞാന്‍ കൈക്കൊള്ളുന്നത്. ഇനിയും ഒരുപാട് കാലം കളിക്കാനുള്ള ആഗ്രഹം എനിക്കുണ്ട്. എന്നാൽ, ഇപ്പോള്‍ തോന്നുന്നു എന്നേക്കാള്‍ നന്നായി കളിക്കാന്‍ കഴിയുന്ന യുവതലമുറക്കാര്‍ക്കുവേണ്ടി വഴിമാറാനുള്ള സമയമായെന്ന്. എനിക്ക് ദേശീയ ടീമില്‍ കളിക്കാന്‍ പതിനൊന്ന് വര്‍ഷമെടുത്തു. ചെറുതെങ്കിലും എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടവും ഇതാണ്. എല്ലായിപ്പോഴും ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോൾ എന്റെ കഴിവിന്റെ നൂറു ശതമാനം പുറത്തെടുക്കാന്‍ ഞാന്‍പരിശ്രമിക്കാറുണ്ട്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പരിക്ക് പറ്റി പിന്‍വാങ്ങേണ്ടിവന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. എല്ലാക്കാലത്തും ഈ വേദന എന്നിലുണ്ടാകും. എന്നെ വിശ്വസിച്ച് എനിക്ക് അവസരം നല്‍കിയ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിനോടുള്ള നന്ദി  രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന് നല്ല ഭാവിയും ഞാൻ ആശംസിക്കുന്നു. ഇന്ത്യൻ ടീമില്‍ കളിച്ച കാലമത്രയും എന്നെ പിന്തുണച്ച ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഞാന്‍ നന്ദി പറയുന്നു. എനിക്ക് രാജ്യത്തെ ഏറ്റവും മികച്ച കളിക്കാര്‍ക്കൊപ്പം കളിക്കാനുള്ള അവസരം  ലഭിച്ചു.

നീല ജെഴ്‌സിയണിഞ്ഞ് ടണലിലൂടെ എന്റെ സഹോദരന്മാര്‍ക്കൊപ്പം ഗ്രൗണ്ടിലേയ്‌ക്ക് നടക്കുന്ന അനുഭവം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകും. സെന്‍ട്രല്‍ ഡിഫന്‍സില്‍  നല്ലൊരു പങ്കാളിത്തം സന്ദേശ് ജിംഗനുമായി നിലനിന്നിരുന്നു. നിനക്കൊപ്പം കളിക്കുന്നത് ഒരു അനുഭൂതി തന്നെയാണ്. നീയാണ് എന്റെ ഏറ്റവും മികച്ച പങ്കാളി. ഈ ദിനങ്ങളെല്ലാം എനിക്ക് നഷ്ടപ്പെടും. എല്ലാവര്‍ക്കും ഞാൻ ശുഭാശംസകള്‍ നേരുന്നു. ഈ ഓര്‍മകള്‍  എന്നോടൊപ്പം എല്ലായിപ്പോഴും ഉണ്ടാകും. ഞാന്‍ തോറ്റുകൊടുക്കുകയല്ല. ഉചിതമായ തീരുമാനം കൈക്കൊള്ളാനുള്ള  ഉചിതമായ സമയം ഇതാണെന്ന് ഞാന്‍ കരുതുന്നുവെന്നും അനസ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

മുംബൈ എഫ്‌സി മുതൽ കേരളാബ്ലാസ്റ്റേഴ്‌സ് വരെ!

  • 2007ൽ മുംബൈ എഫ്സിയിൽ ചേർന്ന അനസ് ആദ്യ വർഷം തന്നെ മുംബൈ എഫ്സിയെ ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരാക്കി. മികച്ച കളി കാഴ്‌ച്ച വച്ച അനസിനെ 2011 വരെ മുംബൈ എഫ്സി ടീം വിട്ടുനൽകിയില്ല.
  • മുംബൈ ടീമിലെ മികച്ച പ്രകടനത്തിന് ശേഷം അനസിനെ വലിയ തുകയ്‌ക്ക് പൂനെ എഫ്.സി വാങ്ങി. അവർക്ക് വേണ്ടി നാല് വർഷം കളിച്ചു. 2014 ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ അയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചു.
  • ഐ.എസ്.എൽ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് പ്രതിരോധ നിരയിൽ എത്തി. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് പരിശീലിപ്പിച്ച ഡൽഹി ഡൈനാമോസിലൂടെ മികച്ച കളി കാഴ്ച വെച്ച് റോബർട്ടോ കാർലോസിന്റെ ഇഷ്ട താരവുമായി.
  • 2016-17 ഐഎസ്എല്ലിൽ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ജിയാൻ ലുക്കാ സംബ്രോട്ടയുടെ പരിശീലനത്തിന് കീഴിൽ ഡൽഹി ഡൈനാമോസിൽ തന്നെ തുടർന്നു.
  • ഐ.എസ്.എല്ലിനു ശേഷം വൻ തുകയ്‌ക്ക് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഏറെ പാരമ്പര്യമുള്ള മോഹൻ ബഗാൻ ക്ലബ്ബിന് വേണ്ടി ഐ ലീഗ് കളിച്ചു. അവർക്ക് വേണ്ടി ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി. ഐ ലീഗിലും ഫെഡറേഷൻ കപ്പിലും രണ്ടാം സ്ഥാനത്തിലൊതുങ്ങി.
  • 2017ൽ ഐഎസ്എല്ലിൽ ഏറ്റവും ഉയർന്ന തുകക്ക് (10 കോടി രൂപ) ജംഷഡ്പൂർ എഫ്സി അനസിനെ സ്വന്തമാക്കി.
  • 2018 ഇൽ കേരളബ്ലാസ്റ്റേഴ്‌സ് അനസിനെ സ്വന്തമാക്കി. നിലവിൽ ഐഎസ്എല്ലിൽ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടിയാണ് അനസ് കളിക്കുന്നത്.
  • അനസ് അന്താരാഷ്‌ട്ര കരിയറിൽ കളിച്ച നാലു മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. കംബോഡിയ, മ്യാന്മാർ, നേപ്പാൾ, കിർഗ്ഗിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരെയാണ് കളിച്ചത്. അനസും ജിങ്കനും തമ്മിലുള്ള കൂട്ടുകെട്ട് കളിക്കളത്തിൽ ഏറെ പരിചിതമാണ്.
Share186TweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies