കങ്കണ റണാവത്ത് അഭിനയിക്കുന്ന മണികർണിക തീയറ്ററുകളിലെത്താനിരിക്കെ ചിത്രത്തിലെ ഗാനം സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. മേ രഹൂം യ നാ രഹൂം ഭാരത് യെ രഹനാ ചാഹിയേ എന്ന ഗാനമാണ് പ്രേഷകർ നെഞ്ചേറ്റിയത്. ഒരു ദിവസത്തിനുള്ളിൽ ഏഴു ലക്ഷം വ്യൂസാണ് ഗാനത്തിന് യൂട്യൂബിൽ ലഭിച്ചത്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് വീഡിയോ പുറത്തിറക്കിയത്. പ്രത്യേക സെറ്റ് ഒരുക്കിയായിരുന്നു വീഡിയോ റിലീസിംഗ്. സിനിമയുടെ ആത്മാവാണ് ഈ ഗാനമെന്ന് കങ്കണ റാണാവത് പറഞ്ഞു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സീ സ്റ്റുഡിയോസും കമാല്‍ ജയിനും ചേര്‍ന്നാണ്. ശങ്കര്എസാന്ലോയി കൂട്ടുകെട്ടിന്റേതാണ് സംഗീതം. ചിത്രം ജനുവരി 25 ന് തിയേറ്ററുകളില്‍ എത്തും.
1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ മഹത്തായ ഒരേടാണ് ചിത്രത്തിന്റെ പ്രചോദനം . ബ്രിട്ടീഷുകാരെ ഞെട്ടിച്ച ഝാൻസിയിലെ റാണി ലക്ഷ്മീഭായിയാണ് ചിത്രത്തിലെ നായിക . മണികർണികയെന്നായിരുന്നു റാണിയുടെ യഥാർത്ഥ പേര് . ബ്രിട്ടീഷുകാരോട് ഉജ്ജ്വലമായി പൊരുതിയ റാണി ലക്ഷ്മീ ഭായി ഒടുവിൽ സ്വാതന്ത്ര്യസമരാഗ്നിയിൽ ജീവാഹുതി ചെയ്യുകയായിരുന്നു.