ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് വടക്കന്‍ ഹല്മഹ്ര പ്രദേശത്ത് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
കഴിഞ്ഞ മാസം നിരവധി തവണയാണ് ഇന്തൊനേഷ്യയില്‍ ഭൂചലനം രേഖപ്പെടുത്തിയത്. ഡിസംബര്‍ 22ന് ജാവ, സുമാത്ര ദ്വീപുകളില്‍ ആഞ്ഞടിച്ച സുനാമിയില്‍ 430 പേരാണ് കൊല്ലപ്പെട്ടത്. ജനവാസ മേഖലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.