മുംബൈ: മുംബൈയില്‍ മീര ഭായിന്ദറിലെ മലിനീകരണ ശുദ്ധീകരണ പ്ലാന്റില്‍ മൂന്ന് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. മുനിസിപ്പല്‍ കോര്പ്പറേഷന് കീഴിലുള്ള പ്ലാന്റിലായിരുന്നു അപകടം. പ്ലാന്റ് വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. മുസാഫര്‍ മാലിക്(24), റഫീക്ക് മണ്ഡല്(27), മൗഫിജ്(18) എന്നിവരാണ് മരിച്ചത്. ഇവര്‍ ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് വിവരം.
ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം പ്ലാന്റില്‍ നിന്ന് തൊഴിലാളികള്‍ പുറത്തെത്തിയ സമയത്ത്, ഒരാള്‍ കാല് വഴുതി ഇതിനുള്ളിലേക്ക് വീഴുകയായിരുന്നു. മറ്റ് രണ്ട് പേരും പിന്നാലെ രക്ഷിക്കാനും ഇറങ്ങി. വിഷാംശം അടങ്ങിയ വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ബോധരഹിതരായ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.