HealthFood

പോഷകസമൃദ്ധമായ സോയാ ചങ്ക്‌സ് ഫ്രൈ ഉണ്ടാക്കാം

ഇടക്കാലത്ത് കേരളത്തില്‍ പ്രചാരത്തില്‍ വന്ന വിഭവമാണ് സോയാ ചങ്ക്‌സ്. പോഷകങ്ങളാല്‍ സമ്പന്നമാണ് സോയ. സസ്യഭുക്കുകള്‍ക്ക് ലഭിക്കാതെ പോകുന്ന എല്ലാ പോഷകങ്ങളുടെ ന്യൂനതകളും പരിഹരിക്കാന്‍ സോയ ചങ്ക്‌സിന് കഴിയുന്നു. ഇറച്ചി വിഭവങ്ങള്‍ നല്‍കുന്ന അതേ അളവിലുള്ള പോഷകങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. ഇതിനാല്‍ തന്നെ സസ്യഭുക്കുകളുടെ ‘ചങ്ക് ബ്രോ’യാണ് ഇത്.

പ്രോട്ടീനുകളാലും കാര്‍ബോഹൈഡ്രേറ്റ്‌സിനാലും സമ്പന്നമാണ് സോയ ചങ്ക്‌സ് എന്നാല്‍ കലോറിയില്‍ കുറവും. ഇത് കൂടാതെ ഇരുമ്പ്, കാല്‍ഷ്യം തുടങ്ങിവയും ധാരാളമുണ്ട്.

സോയ കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം പരിചയപ്പെടാം

സോയ ആദ്യം ചൂടു വെള്ളത്തില്‍ കുതിര്‍ക്കുക.

5 മിനിട്ടിനു ശേഷം നന്നായി വെള്ളം കളഞ്ഞെടുക്കുക.

2 സവാള വഴറ്റുക.

ഇതില്‍ തക്കാളിയും ചേര്‍ത്ത്് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കുക.

സോയയില്‍ മസാല, മുളകു പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് 15 മിനിട്ട് അടച്ചു വെയ്ക്കുക.

ചപ്പാത്തിയുടെ കൂടെ ഉപയോഗിക്കാം.

22 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close