കുട്ടികൾക്ക് ആവശ്യമായ സുരക്ഷ നൽകാതെ വാഹനമോടിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് പോലീസ് നോക്കിക്കാണുന്നത്. കുട്ടികളുടെ സുരക്ഷക്ക് വിഘാതമാവുന്ന നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക.സ്കൂൾ ബസുകളിൽ നിന്ന് കുട്ടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ‘സ്റ്റോപ്പ് ’ ബോർഡ് കണ്ടാൽ വാഹനങ്ങൾ അഞ്ചു മീറ്റർ കുറയാത്ത അകലത്തിൽ നിർത്തണം.ഇതുലംഘിച്ചു വാഹനം മുന്നോട്ട് എടുക്കുന്നവർക്ക് 1000 ദിര്‍ഹം പിഴ നല്‍കേണ്ടിവരുന്നതിന് പുറമേ ലൈസൻസിൽ 10 ബ്ലാക് പോയന്റുകളും ലഭിക്കും.സ്കൂൾ ബസ് നിർത്തുമ്പോൾ സ്റ്റോപ്പ് ബോർഡ് പ്രദർശിപ്പിച്ചില്ലെങ്കിൽ ഡ്രൈവർക്കും ശിക്ഷയുണ്ടാകും. 6 ബ്ലാക് പോയന്റുകൾ ലൈസൻസിൽ പതിക്കുന്നതിന് പുറമെ 500 ദിർഹം പിഴയായി ഈടാക്കും .സ്കൂളിന് സമീപമുള്ള റോഡുകളിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ ശിക്ഷ 400 ദിർഹമായിരിക്കും .നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിൽ പൊലീസ് കർശന പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്