മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി വിജയം സ്വന്തമാക്കി ആഷ്ലി ബാര്‍ട്ടി. അഞ്ച് വട്ടം ഗ്രാന്‍സ്ളാം ജേതാവായ മരിയ ഷറപ്പോവയെ ആണ് ആഷ്ലി ബാര്‍ട്ടി പരാജയപ്പെടുത്തിയത്. സ്കോര്‍ 4-6, 6-1, 6-4. ബാര്‍ട്ടിയുടെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ പ്രവേശനമാണിത്. നിലവിലെ ജേതാവ് കരോളിന് വോസ്നിയാക്കിയെ കീഴടക്കിയാണ് ഷറപ്പോവ നാലാം റൗണ്ടിലെത്തിയത്.
പെട്ര ക്വിറ്റോവയാണ് ക്വാര്‍ട്ടറില്‍ ബാര്‍ട്ടിയുടെ എതിരാളി. അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ പരാജയപ്പെടുത്തിയാണ് ക്വിറ്റോവ ക്വാര്‍ട്ടറിലെത്തിയത്. രണ്ട് തവണ വിംബിള്‍ഡണ്‍ ജേതാവ് കൂടിയാണ് ക്വിറ്റോവ.















