കഥകളിയിലെ മുഖ്യസ്ഥാനീയരായ നിരവധി കലാകാരന്മാരുടെ സംഗമവേദിയായിരുന്നു കൗന്തേയം.നാട്ടിൽ നിന്നും ഇരുപത്തൊന്ന് കലാകാരന്മാരാണ് മേളയ്ക്കായി അബുദാബിയിൽ എത്തിയത്.കലാമണ്ഡലം ഗോപി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, സദനം കൃഷ്ണൻ കുട്ടി, കലാമണ്ഡലം പ്രവീൺ, കലാനിലയം വിനോദ്, മാർഗി വിജയകുമാർ, കലാമണ്ഡലം വിപിൻ എന്നിവർ വിവിധ വേഷങ്ങൾ അവതരിപ്പിച്ചു.ആദ്യദിനം കർണ്ണശപഥത്തിലൂടെ കർണ്ണന്റെ മാനസിക വ്യഥകളെ കലാമണ്ഡലം ഗോപി അവിസ്മരണീയമാക്കി. രണ്ടാം ദിനം സുഭദ്രാഹരണവും മൂന്നാം ദിനം കല്യാണസൗഗന്ധികവുമാണ് അരങ്ങേറിയത് പത്തിയൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണകുമാറും മേളയെ സംഗീതസാന്ദ്രമാക്കി. കലാമണ്ഡലം രാജനാരായണൻ, കലാമണ്ഡലം ഹരിഹരൻ എന്നിവർ മദ്ദളത്തിലും അകമ്പടി സേവിച്ചു.കേരള സോഷ്യൽ സെന്ററും മണിരംഗ് അബുദാബിയും ശക്തി തിയ്യറ്റേഴ്സും ചേര്‍ന്ന് സംഘടിപ്പിച്ച കഥകളി മേള മതിവരാത്ത ദൃശ്യനുവഭമാണ് പ്രവാസികൾക്ക് സമ്മാനിച്ചത്–