ബംഗളൂരു : സിദ്ധഗംഗ മഠത്തിന്റെ പരമാചാര്യൻ ശിവകുമാര സ്വാമിജി സമാധിയായി.111 വയസ്സായിരുന്നു . ആശുപത്രിയിലായിരുന്ന അദ്ദേഹം കഴിഞ്ഞ പതിനഞ്ച് ദിവസമായി വെന്റിലേറ്ററിലായിരുന്നു.സംസ്കാരം നാളെ വൈകിട്ട് 4:30 ന് നടക്കും.
2015 ൽ രാജ്യം പദ്മഭൂഷൺ നൽകി സ്വാമിയെ ആദരിച്ചിരുന്നു. ബസവേശ്വരന്റെ പുനർജന്മമായാണ് സ്വാമിജിയെ വിശ്വാസികൾ കണക്കാക്കുന്നത്. നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ശ്രീ സിദ്ധഗംഗ എജ്യൂക്കേഷൻ സൊസൈറ്റിയുടെ തലവനാണ് അദ്ദേഹം.
1907 ഏപ്രിൽ ഒന്നിന് രാമനഗര ജില്ലയിലെ വീരപുരയിലാണ് ശിവകുമാര സ്വാമി ജനിച്ചത്.