കാബൂൾ: അഫ്ഗാനിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 126 സൈനികർ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. കാബൂളിന് സമീപമുള്ള സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.
കാബൂളിൽ നിന്ന് 44 കിലോമീറ്റർ അകലെ മൈദാൻ ശഹറിലുള്ള പരിശീലന കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്. സൈനിക താവളത്തിലേക്ക് ആക്രമികൾ കാർ ഇടിച്ച് കയറ്റുകയായിരുന്നു.
നേരത്തെ 12 സൈനികർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 126 സൈനികർ കൊല്ലപ്പെട്ടുവെന്ന് സൈനീക വക്താവ് അറിയിച്ചത്.