ഡെങ്കിയും വായു മലിനീകരണവുമുൾപ്പെടെ ഈ വർഷത്തെ പത്ത് പ്രധാന ആഗോള ഭീഷണികൾ ; ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഡെങ്കിയും വായു മലിനീകരണവുമുൾപ്പെടെ ഈ വർഷത്തെ പത്ത് പ്രധാന ആഗോള ഭീഷണികൾ ; ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2019, 09:16 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : കോകം ഈ വർഷം നേരിടാൻ പോകുന്ന പത്തു പ്രധാന ഭീഷണികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ഈ ഭീഷണികളെ കൃത്യമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദശലക്ഷങ്ങളുടെ ജീവൻ അപകടത്തിലാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

വായു മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും : ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി മലിനീകരണം വായു മലിനീകരണമാണ്. വായുവിലുള്ള സൂഷ്മജീവികൾ ശ്വാസകോശത്തെയും ഹൃദയത്തേയും തലച്ചോറിനേയും ബാധിച്ചേക്കാം. ഇത് കാരണമുണ്ടാകുന്ന രോഗങ്ങൾ വർഷം 70 ലക്ഷം പേരെ കൊന്നൊടുക്കുന്നു

സാംക്രമികമല്ലാത്ത രോഗങ്ങൾ : പകർച്ച വ്യാധികളല്ലാത്ത പ്രമേഹം , അർബുദം, ഹൃദയ രോഗങ്ങൾ എന്നിവയാണ് ലോകത്തുള്ള 70 ശതമാനത്തോളം മരണങ്ങൾക്ക് കാരണമാകുന്നത്. 41 ദശലക്ഷം പേർ ഇക്കാരണങ്ങൾ കൊണ്ട് മരിക്കുന്നുണ്ട്.

ഇൻഫ്ലുവൻസ : മഹാമാരിയായി ഇൻഫ്ലുവൻസ രോഗം ഇനിയും വരാൻ സാദ്ധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ.

മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾ ( പ്രകൃതി ദുരന്തങ്ങൾ – പലായനം തുടങ്ങിയവ ) : ലോകജന സംഖ്യയുടെ 22 ശതമാനത്തോളം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും ജീവസന്ധാരണ പ്രശ്നങ്ങളും നേരിടുന്നുണ്ട്. വെള്ളപ്പൊക്കം, വരൾച്ച , ക്ഷാമം തുടങ്ങിയ പ്രശ്നവും പലായനവും പ്രധാന വെല്ലുവിളിയാണ്.

രോഗാണു പ്രതിരോധം : മരുന്നുകൾക്കെതിരെയുള്ള രോഗാണുക്കളുടെ പ്രതിരോധ ശേഷി മനുഷ്യന് വലിയ വെല്ലുവിളിയാണ്. ബാക്ടീരിയ , പരാദങ്ങൾ , വൈറസ് , ഫംഗസ് തുടങ്ങിയവയ്‌ക്ക് മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ് ന്യൂമോണിയ , ക്ഷയം , ഗൊണേറിയ തുടങ്ങിയ രോഗങ്ങളെ ചികിത്സിച്ചു മാറ്റുന്നതിന് വെല്ലുവിളി ഉയർത്തുന്നു.

എബോള തുടങ്ങിയ പകർച്ചവ്യാധികൾ : എബോള മുതലായ പകർച്ച വ്യാധികൾ മനുഷ്യർക്ക് വലിയ ഭീഷണി ഉയർത്തുന്നു.ഈയടുത്ത് കോംഗോയിൽ പടർന്ന് പിടിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു.

ദുർബ്ബലമായ പ്രാഥമികാരോഗ്യ സംവിധാനം : പല രാജ്യങ്ങൾക്കും ദുർബ്ബലമായ പ്രാഥമികാരോഗ്യ സംവിധാനമാണ് നിലവിലുള്ളത്.അവികസിത രാജ്യങ്ങളിൽ ഇതിനുള്ള പണമുണ്ടാകില്ല. ഇത് വലിയ ഭീഷണിയാണ്.

വാക്സിൻ വിരുദ്ധത : മഹാരോഗങ്ങൾക്കെതിരെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനോട് പുറം തിരിഞ്ഞു നിൽക്കുന്നത് മറ്റൊരു ഭീഷണിയാണ്. വാക്സിൻ കൊണ്ട് തടയാൻ കഴിയുന്ന രോഗങ്ങൾ തിരിച്ചു വരാൻ ഇത് കാരണമാകുന്നു.

ഡെങ്കി : കൊതുക് പരത്തുന്ന രോഗമായ ഡെങ്കി ലോകജനതയ്‌ക്ക് വൻ ഭീഷണിയാണുയർത്തുന്നത്. ഡെങ്കി ബാധിച്ചവരിൽ ഇരുപത് ശതമാനം പേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് വലിയൊരു ഭീഷണിയായി ഉയർന്നു വരുന്നുണ്ട്. ലോക ജനസംഖ്യയിൽ 40 ശതമാനത്തോളം പേർ ഇത് ബാധിക്കാൻ സാദ്ധ്യതയുള്ളവരാണ്.

എയ്ഡ്സ് : എച്ച്.ഐ.വി പ്രതിരോധം വിജയകരമായി മുന്നേറുന്നുണ്ടെങ്കിലും എല്ലാവർഷവും പത്ത് ലക്ഷം പേരെയെങ്കിലും കൊന്നൊടുക്കാൻ ഈ രോഗത്തിനു കഴിയുന്നുണ്ട്. സ്വയം പരിശോധന സാദ്ധ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന

Share137TweetSendShare

More News from this section

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies