ദുബായ്: 2018 ലെ ഐസിസി അവാർഡുകൾ പ്രഖ്യാപിച്ചു. ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ താരമായത് ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയാണ്. മൂന്ന് അവാർഡുകളാണ് ഇന്ത്യൻ നായകൻ സ്വന്തമാക്കിയത്. ഇതിന് പുറമെ ഐസിസി ലോക ഇലവനിൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനും കോഹ് ലി തന്നെയാണ്.
ഐസിസി മെൻസ് ക്രിക്കറ്റർ ഓഫ് ദ ഇയർ, ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ, ഒഡിഐ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരങ്ങളാണ് കോഹ് ലി സ്വന്തമാക്കിയത്. പോയ വര്‍ഷം 37 മത്സരങ്ങളിലെ 47 ഇന്നിംഗ്സുകളില്‍ നിന്നായി 68.37 റണ്‍സ് ശരാശരിയില്‍ 2735 റണ്‍സാണ് കോഹ് ലി അടിച്ചുകൂട്ടിയത്. ഇതിൽ 11 സെഞ്ച്വറികളും 9 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു.
പോയ വർഷത്തെ എമർജിംഗ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ പര്യടനങ്ങളിലെ മികച്ച പ്രകടനമാണ് പന്തിനെ അവാഡിന് അർഹനാക്കിയത്. ശ്രീലങ്കയിൽ നിന്നുള്ള അമ്പയർ കുമാർ ധർമ്മസേനയാണ് 2018 ലെ മികച്ച അമ്പയർ.