മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക രണ്ടാം നമ്പർ താരം സ്പെയിന്റെ റാഫേൽ നദാൽ സെമിയിൽ. യു എസ് താരം ഫ്രാൻസിസ് തെയ്ഫോയെയാണ് നദാൽ ക്വാർട്ടറിൽ കീഴടക്കിയത്. സ്കോർ 6 – 3, 6 – 4. 6 – 2.സ്പാനിഷ് താരം റോബർട്ടോ ബറ്റിസ്റ്റ അഗ്യൂട്ടിനെ തോൽപ്പിച്ച് ഗ്രീസ് താരം സ്റ്റെഫാനോസ് സ്റ്റെസിപാസ് സെമി ബർത്ത് ഉറപ്പിച്ചു. സ്കോർ 7 – 5, 4 – 6, 6 – 4, 7 – 6.
വനിതാ സിംഗിൾസിൽ യു എസ് താരം ഡാനിലെ കോളിൻസ് അവസാന നാലിൽ ഇടം പിടിച്ചു. റഷ്യൻ താരം അനസ്റ്റാസിയ പാവ്ലിചെങ്കോവയെയാണ് കോളിൻസ് പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയൻ താരം അഷ്ലി ബാർറ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി ചെക് റിപ്പബ്ലിക് താരം പെട്രോ ക്വറ്റോവ സെമിയിൽ കടന്നു. സ്കോർ 6 – 1, 6 – 4.