നേപ്പിയര്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു ചരിത്രം കുറിച്ച് ഷമി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന പദവി ഇനി ഷമിക്ക് സ്വന്തം. മാര്ട്ടിന് ഗുപ്റ്റിലിനെ പുറത്താക്കിയതോടെയാണ് ഷമി ചരിത്ര നേട്ടം സ്വന്തമാക്കിയത്.
നേപ്പിയര്‍ ഏകദിനത്തില്‍ കീവീസിന്റെ തകര്‍ച്ചയ്ക്കും ഷമിയുടെ വിക്കറ്റ് വേട്ട പങ്കു വഹിച്ചു. 3 വിക്കറ്റാണ് ഷമിയുടെ അക്കൗണ്ടില്‍.
56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. ഇര്ഫാന് പഠാന്റെ റെക്കോഡാണ് ഷമി തിരുത്തിയത്. 59 മത്സരങ്ങളില്‍ നിന്നായിരുന്നു പഠാന്റെ നേട്ടം. ഇന്നത്തെ മത്സരത്തില്‍ 3 വിക്കറ്റ് വീഴ്ത്തിയ ഷമിയുടെ വിക്കറ്റ് നേട്ടം 102 ആയി.